ന്യൂഡെൽഹി: കോവിഡ് വ്യാപനത്തോട് അനുബന്ധിച്ച് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലയളവിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം എത്തിച്ച എംപിമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും. ഡെൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗവേൺ ഐ സിസ്റ്റംസ് എന്ന പൗരാഭിപ്രായ ശേഖരണ സ്ഥാപനം നടത്തിയ സർവേ അനുസരിച്ചുള്ള പട്ടികയിലാണ് രാഹുലും ഇടം നേടിയത്. 10 എംപിമാരാണ് പട്ടികയിൽ സ്ഥാനം പിടിച്ചത്.
512 എംപിമാരിൽ നിന്നും 33,82,560 നോമിനേഷനുകളാണ് ലഭിച്ചത്. ജനങ്ങളുടെ അഭിപ്രായം അനുസരിച്ച് നോമിനേഷനുകളിൽ നിന്ന് 25 ലോക്സഭാ എംപിമാരെ ആദ്യം തിരഞ്ഞെടുക്കുകയും അതിൽ നിന്നും മികച്ച 10 എംപിമാരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയുമായിരുന്നു. ലോക്ക്ഡൗൺ വേളയിൽ സ്വന്തം മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയിരിക്കുന്നത്. ഒക്ടോബർ 1നാണ് സർവേ ആരംഭിച്ചത്.
പ്രഭാകർ റെഡ്ഡി, മഹുവ മൊയ്ത്ര, തേജസ്വി സൂര്യ, ഹേമന്ത് തുക്കാറാം, സുഖ്ബീർ സിങ് ബാദൽ, ശങ്കർ ലൽവാനി, ഡോ. ടി സുമതി, തമിഴാച്ചി തങ്കപാണ്ട്യൻ, നിതിൻ ഗഡ്കരി തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു എംപിമാർ.
Read also: സർക്കാർ പെരുമാറുന്നത് പ്രതിപക്ഷത്തോട് പെരുമാറും പോലെ; ആരോപണവുമായി കർഷകർ







































