മേപ്പാടി: അഛൻ മരിച്ചപ്പോഴുള്ള അതേ വേദന, എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ല, വയനാട്ടിലേത് ദേശീയ ദുരന്തമെന്നും രാഹുൽ.
വയനാട്ടിൽ സംഭവിച്ചതു ഭീകര ദുരന്തമെന്നു ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രദേശവാസികളുടെ അവസ്‌ഥ അതീവ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവൻ നഷ്‍ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാംപുകളിൽ കണ്ടു. അവരോട് എന്താണു പറയേണ്ടതെന്ന് അറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘‘തന്റെ ജീവിത്തത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇന്ന്. അഛൻ മരിച്ച കുട്ടികളെ താൻ കണ്ടു. അവർ അനുഭവിക്കുന്ന വേദന തനിക്കറിയാം. താനും ഒരിക്കൽ ആ വേദനയിലൂടെ കടന്നുപോയ വ്യക്‌തിയാണ്. ഇന്ന് മേപ്പാടിയിൽ ആയിരകണക്കിന് പേരാണ് ആ വേദന അനുഭവിക്കുന്നത്.’’ – രാഹുൽ പറഞ്ഞു.
ദുരന്തമുഖത്തുള്ള ആരോഗ്യ പ്രവർത്തകരെയും രക്ഷാ പ്രവർത്തകരെയും ഓർത്ത് അഭിമാനമുണ്ടെന്നും രാഹുൽ അറിയിച്ചു. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണു തന്റെയും ആവശ്യം. അതു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുൽ വ്യക്‌തമാക്കി. അതേസമയം ദുരന്തമുഖത്തു രാഷ്ട്രീയ ആരോപണങ്ങൾക്കു സ്‌ഥാനമില്ലെന്നും രാഹുൽ പറഞ്ഞു.
ഇപ്പോള്‍ രാഷ്ട്രീയം പറയാനോ ആ രീതിയില്‍ ഇതിനെ കാണാനോ ആഗ്രഹിക്കുന്നില്ല. വയനാട്ടിലെ ജനങ്ങള്‍ എറ്റവും മികച്ച സഹായം ലഭിക്കുന്നതിനാലാണ് താല്‍പര്യം. ഇവിടെ ഒരോരുത്തരുടെയും കുടുംബം ഒന്നാകെയാണ് നഷ്‍ടമായത്. അത് എനിക്കുണ്ടായതിനേക്കാള്‍ ഭീകരാവസ്‌ഥയാണ്. ആയിരകണക്കിന് പേര്‍ക്കാണ് ഉറ്റവരെ നഷ്‍ടമായത്. അവരുടെ കുടെ നില്‍ക്കുകയാണ്. രാജ്യത്തെ മുഴുവൻ ശ്രദ്ധയും വയനാടിനാണ്. വയനാടിന് എല്ലാ സഹായവും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
MOST READ | രണ്ടുതവണ പ്രളയ മുന്നറിയിപ്പ് നൽകി; കേരളം എന്ത് ചെയ്‌തെന്ന് അമിത് ഷാ








































