ന്യൂഡെല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ എത്തുന്നു. ഒക്‌ടോബര്‍ 19നാണ് അദ്ദേഹം തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ എത്തുക. തിങ്കളാഴ്‌ച മുതല്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
Read Also: സനൂപ് വധം; മുഴുവൻ പ്രതികളും പിടിയിൽ
അതേസമയം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളിലും രാഹുല്‍ ഗാന്ധി പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസിന്റെ ബിഹാര്‍ ഇന്‍ ചാര്‍ജ് ശക്‌തി സിംഗ് ഗോഹില്‍ അറിയിച്ചു. കൂടാതെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന്റെ തീയതിയും മേഖലയുമെല്ലാം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗോഹില്‍ കൂട്ടിച്ചേര്‍ത്തു.