ന്യൂഡെൽഹി: അവധിക്കാലത്ത് ഇനി തിരക്കില്ലാതെ വീട്ടിലെത്താം. ക്രിസ്‌മസ്- ന്യൂ ഇയർ സീസണിലെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 23നും 30നും സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും.
ശബരിമല തീർഥാടകർക്കായി 416 സ്‌പെഷ്യൽ ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള സ്‌പെഷ്യൽ ട്രെയിൻ എസ്എംബിടി ടെർമിനലിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സർവീസ് നടത്തും.
23ന് രാത്രി 11ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 24ന് വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.55ന് തിരികെ ബെംഗളുരുവിലേക്ക് പോകും.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല