ന്യൂഡെൽഹി: ജൂണില്‍ 112.65 ദശലക്ഷം ടണ്‍ നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്ക മേഖല. കോവിഡ് പ്രതിസന്ധിയുടെ ഭീഷണിയില്ലാതിരുന്ന 2019 ജൂൺ മാസത്തേക്കാൾ 11.19 ശതമാനം (101.31 മില്യൺ ടൺ) അധികമാണ് ഇത്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 20.37 ശതമാനം അധികം ചരക്കുനീക്കമാണ് ഈ മാസം റിപ്പോർട് ചെയ്‌തത്.
2021 ജൂൺ മാസം ട്രെയിൻ മാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച പ്രധാന ചരക്കുകളിൽ കൽക്കരി, ഇരുമ്പുരുക്ക്, പിഗ് അയൺ, സ്‌റ്റീൽ , ഭക്ഷ്യധാന്യങ്ങൾ, വളം, ധാതു എണ്ണ, ക്ളിങ്കർ ഒഴിവാക്കിയ സിമന്റ് എന്നിവ ഉൾപ്പെടുന്നു.
ചരക്ക് നീക്കത്തിലൂടെ 2021 ജൂൺ മാസം ഇന്ത്യൻ റെയിൽവേക്ക് ലഭിച്ചത് 11186.81 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചതിനേക്കാൾ 8829.68 കോടി അധികമാണ്.
2019 ജൂൺ മാസത്തെക്കാൾ 10707.53 കോടി അധിക വരുമാനമാണ് 2021 ജൂൺ മാസം ലഭിച്ചത്. ട്രെയിൻ മാർഗം ഉള്ള ചരക്കുനീക്കം കൂടുതൽ ആകർഷകമാക്കുന്നതിന് വേണ്ടി നിരവധി ഇളവുകളും കിഴിവുകളും ഇന്ത്യൻ റെയിൽവേ ലഭ്യമാക്കിയിരുന്നു.
Read Also: ജർമൻ മധ്യനിരയിലെ കരുത്തൻ ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു







































