ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിനുകൾ ഓടിക്കാൻ ഒരുങ്ങി റെയിൽവെ. കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ട്രെയിനുകളുടെ വേഗത്തിലുള്ള യാത്ര ഉറപ്പാക്കാനായി ഗ്രീൻ കോറിഡോറുകളും സൃഷ്‌ടിക്കും.
കോവിഡ് രോഗികൾക്ക് വേഗത്തിൽ ഓക്‌സിജൻ എത്തിക്കാനായി ഗ്രീൻ കോറിഡോറുകൾ ഉപയോഗിച്ച് ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിനുകൾ ഓടിക്കുമെന്ന് കേന്ദ്രമന്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. ലിക്വിഡ് മെഡിക്കൽ ഓക്‌സിജനും (എൽഎംഒ) ഓക്‌സിജൻ സിലിണ്ടറുകളും ഈ ട്രെയിനുകൾ വഴി എത്തിക്കും.
ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ടാങ്കറുകൾ എത്തിക്കാൻ റെയിൽവേക്ക് സാധികുമോയെന്ന് അറിയാൻ മധ്യപ്രദേശ്, മഹാരാഷ്‌ട്ര സർക്കാരുകൾ റെയിൽവേ മന്ത്രാലയത്തെ സമീപിച്ചിരുന്നുവെന്ന് സർക്കാർ പ്രസ്‌താവനയിലൂടെ പറയുകയും ചെയ്‌തു.
Read also: രാജ്യത്ത് നിലവിൽ ലോക്ക്ഡൗണ്‍ സാഹചര്യമില്ല; അമിത് ഷാ








































