ന്യൂഡെൽഹി: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിക്കാനാണ് റെയിൽവേയുടെ തീരുമാനം. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് നീക്കം. ഓരോ കോച്ചിലും നാല് സിസിടിവി ക്യാമറകളാകും സ്‌ഥാപിക്കുക.
പരീക്ഷണാടിസ്‌ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയമായതിന് പിന്നാലെയാണ് ഇത്. ഒരു കോച്ചിൽ നാലും എൻജിനിൽ ആറും വീതം ഘടിപ്പിക്കും. കുറഞ്ഞ വെളിച്ചത്തിലും 100 കിലോമീറ്റർ വരെ വേഗതയിലും പ്രവർത്തിക്കുന്ന 360 ഡിഗ്രി ക്യാമറയാണ് ഘടിപ്പിക്കുന്നത്. കോച്ചുകളിൽ വാതിലിനടുത്തും പൊതുസ്‌ഥലത്തുമാകും ക്യാമറ ഘടിപ്പിക്കുക.
യാത്രക്കാരുടെ സ്വീകാര്യത ഉറപ്പുവരുത്തുന്ന തരത്തിലാകും ക്യാമറ സ്‌ഥാപിക്കുക. 74,000 കോച്ചുകളിലും 15,000 എൻജിനുകളിലും ക്യാമറ ഘടിപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദ്ദേശം ചെയ്‌ത് രാഷ്‌ട്രപതി