തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർഗോഡും ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. കന്യാകുമാരിക്ക് സമീപം ന്യൂനമർദ്ദം തുടരുകയാണ്. അതിന്റെ സ്വാധീനത്തിൽ നാലാം തീയതി വരെ സംസ്‌ഥാനത്ത് പരക്കെ മഴ ലഭിക്കും. മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും കാലാവസ്‌ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; മുഖ്യ പ്രതി റഫീഖ് പിടിയിൽ






































