രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ ട്രെയ്‌ലർ പുറത്തുവിട്ടു

By Staff Reporter, Malabar News
kuttavum-shikshayum
Ajwa Travels

രാജീവ് സംവിധാനം ചെയ്‌ത്‌ ആസിഫ് അലി നായകനായെത്തുന്ന ‘കുറ്റവും ശിക്ഷയും‘ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ആസിഫ് അലിക്ക് പുറമെ സണ്ണി വെയ്ൻ, ഷറഫുദീൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്‌ണ, ശ്രിന്ദ എന്നിവരും ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.

Kuttavum Sikshayum Official Trailer | Rajeev Ravi | Asif Ali  | Sunny Wayne | Sharafudheen |Alencier

കാസര്‍ഗോഡ് വച്ച് നടന്ന ചില യഥാർഥ സംഭവങ്ങളെ അടിസ്‌ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോലീസ് ഇൻവെസ്‌റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. നടനും പോലീസ് ഉദ്യോഗസ്‌ഥനുമായ സിബി തോമസാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വിആറാണ് നിർമാണം. ബി അജിത്കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും, ഡോൺ വിൻസെന്റ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

Read Also: ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ; ഗിന്നസ് റെക്കോർഡ് ഏറ്റുവാങ്ങി ക്രിസ്‌റ്റ്യാനോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE