
ന്യൂഡെല്‍ഹി: ഏഴ് സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിര്‍മ്മിച്ച 44 പാലങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രാജ്യത്തിനായി സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിരോധ മന്ത്രി പാലങ്ങളുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്. കൂടാതെ അരുണാചല്‍ പ്രദേശിലെ തവാങ്ങിലേക്കുള്ള നെച്ചിഫു ടണലിനും അദ്ദേഹം തറക്കല്ലിട്ടു. അരുണാചല്‍ പ്രതിരോധ മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം.എം. നരവാനെ, ജിതേന്ദ്ര സിംഗ് എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍(ബി ആര്‍ ഒ) ആണ് പാലങ്ങള്‍ നിര്‍മിച്ചത്.
തന്ത്ര പ്രധാനമായ അടല്‍ തുരങ്കം ഇന്ത്യന്‍ അതിര്‍ത്തികളെയും വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും സംരക്ഷിക്കുന്ന സായുധ സേനക്ക് സമര്‍പ്പിച്ചതായി കഴിഞ്ഞ ആഴ്‌ച പ്രതിരോധ മന്ത്രി വ്യക്‌തമാക്കിയിരുന്നു.
‘ഈ തുരങ്കത്തിന്റെ പ്രാധാന്യം ഞാന്‍ വിശദീകരിക്കേണ്ടതില്ല. അതിന്റെ തന്ത്രപരമായ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുന്നുണ്ട്,’ രാജ് നാഥ് സിംഗ് പറഞ്ഞു. ഈ തുരങ്കം റേഷന്‍ സാധനങ്ങളുടെയും, ആയുധങ്ങള്‍, മറ്റ് ലോജിസ്‌റ്റിക്‌സ് എന്നിവയുടെയും വേഗത്തിലുള്ള വിനിമയം ഉറപ്പാക്കും. കൂടാതെ ഇത് ഉദ്യോഗസ്‌ഥരെ വേഗത്തില്‍ വിന്യസിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുരങ്കം രാജ്യാതിര്‍ത്തിയില്‍ കഴിയുന്നവര്‍ക്കും അതിര്‍ത്തി സംരക്ഷിക്കുന്ന സായുധ സേനക്കും സമര്‍പ്പിക്കുന്നതായി മനാലിയില്‍ നടന്ന ഉല്‍ഘാടന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചിരുന്നു.
Read Also: ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത





































