ഇന്ത്യന്‍ സൈന്യത്തെ പട്രോളിങ്ങില്‍ നിന്ന് തടയാന്‍ ആര്‍ക്കും സാധിക്കില്ല; രാജ്നാഥ് സിംഗ്

By Syndicated , Malabar News
Raj nath singh_Malabar News
Rajnath Singh
Ajwa Travels

ന്യൂഡല്‍ഹി: ലോകത്തെ ഒരു ശക്തിക്കും ഇന്ത്യന്‍ സേനയെ പട്രോളിങ് നടത്തുന്നതില്‍ നിന്ന് തടയാന്‍ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ചൈന വിഷയത്തില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്ന ചൈനീസ് സേനയുടെ സമീപകാല നടപടി ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ്. ഏത് വെല്ലുവിളിയെയും നേരിടാനുള്ള കരുത്ത് ഇന്ത്യന്‍ സൈന്യത്തിനുണ്ട്. എന്നാല്‍ സമാധാന അന്തരീക്ഷത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി.

‘ലഡാക്കില്‍ നമ്മള്‍ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നത് സത്യമാണ്. എന്നാല്‍ നമ്മുടെ സൈന്യത്തിന് അത് കൈകാര്യം ചെയ്യാന്‍ കഴിവുണ്ടെന്ന് ഉറപ്പുനല്‍കുന്നു’ അദ്ദേഹം പറഞ്ഞു.

Read also: ‘ഡെല്‍ഹി പോലീസിന്റെ നടപടി ന്യായീകരണം ഇല്ലാത്തത്

അഭിപ്രായ വ്യത്യാസങ്ങളെ സമാധാനപരമായി നേരിടുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും യുദ്ധം ആരംഭിക്കുന്നത് എളുപ്പമാണ് എന്നാല്‍ അവസാനിപ്പിക്കുക എന്നത് കഠിനമാണെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. പരമ്പരാഗത സൈനിക പോസ്റ്റുകളില്‍ പോലും ഇന്ത്യന്‍ പട്രോളിങ് അനുവദിക്കാത്തതില്‍ മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി ഉള്‍പ്പെടെ നിരവധി അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE