ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് രാത്രിയോടെ ആന്ധ്രാ പ്രദേശിലെ നരസ്‌പുരിനും വിശാഖപട്ടണത്തിനും ഇടയില്‍ ന്യൂനമര്‍ദം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി ഒഡീഷ, തീരദേശ ആന്ധ്ര, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തില്‍ ഇന്നും നാളെയും ഈ പശ്‌ചാത്തലത്തില്‍ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച്‌ വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും.

ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം കേരള തീരത്ത് മല്‍സ്യ ബന്ധനത്തിന് തടസമില്ല.

ഒക്‌ടോബര്‍ 14ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങള്‍ കാലവര്‍ഷം പിന്‍വാങ്ങുന്നതിന് കാരണമാകുകയും തുലാവര്‍ഷത്തിന്റെ വരവ് വൈകിപ്പിക്കുകയും ചെയ്യുമെന്നാണ് കലാവസ്‌ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Read Also: സിദ്ദീഖ് കാപ്പനെ വിട്ടു കിട്ടാനുള്ള കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE