ന്യൂഡെല്‍ഹി: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരള യൂണിയന്‍ വര്‍ക്കിങ് ജേണലിസ്‌റ്റിനു വേണ്ടി അഡ്വ. വില്‍സ് മാത്യു ഫയല്‍ ചെയ്‌ത ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് കോടതിയുടെ പരിഗണക്ക് എത്തുന്നത്. തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കിയാണ് കാപ്പനെ തടവിലാക്കിയതെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖ് കാപ്പനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ നടപടിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡെല്‍ഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ് പോര്‍ട്ടലിന്റെ പ്രതിനിധിയും ആയിരുന്നു അദ്ദേഹം.
Read Also: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും