ന്യൂഡെൽഹി: സ്‌ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലെന്നും, സ്‌ഥിരമായ താൽപര്യങ്ങൾ മാത്രമേയുള്ളൂവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. യുഎസുമായുള്ള തീരുവ പ്രശ്‍നങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്‌താവന.
ഇന്ത്യ എല്ലാ യുദ്ധക്കപ്പലുകളും ആഭ്യന്തരമായി നിർമിക്കുകയാണെന്നും നാവികസേന മറ്റ് രാജ്യങ്ങളിൽ നിന്ന് യുദ്ധക്കപ്പലുകൾ വാങ്ങില്ലെന്നും ഇന്ത്യയിൽ മാത്രം നിർമിക്കുമെന്ന് പ്രതിജ്‌ഞ എടുത്തതായും ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയമായി നിർമിച്ച പ്രതിരോധ സംവിധാനമായ സുദർശൻ ചക്ര ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
വ്യാപാരത്തിന് വേണ്ടി ലോകമെങ്ങും ഒരു യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് യുഎസ് തീരുവ വിഷയത്തെ സൂചിപ്പിച്ച് രാജ്‌നാഥ് സിങ് പറഞ്ഞു. വികസിത രാജ്യങ്ങൾ അവരുടെ താൽപര്യങ്ങൾ കൂടുതൽ സംരക്ഷിക്കുന്നവരായി മാറുകയാണ്. എന്നാൽ, ഇന്ത്യ അതിന്റെ ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യില്ല. ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല. പക്ഷേ, ജനങ്ങളുടെ താൽപര്യങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ