മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അയ്യപ്പനും കോശിയും’ തെലുങ്കില്‍ ഒരുക്കുമ്പോള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ റാണ ദഗുബാട്ടിയും എത്തുന്നു. മലയാളത്തിലെ കോശിയെന്ന കഥാപാത്രത്തെയാണ് റാണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അയ്യപ്പന് എന്ന കഥാപാത്രമായി പവന് കല്യാണ്‍ എത്തുന്ന വിവരം നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
അയ്യപ്പനായി ബിജുമേനോനും, കോശിയായി പൃഥ്വിരാജും തകര്‍ത്തഭിനയിച്ച മലയാള സിനിമയാണ് അയ്യപ്പനും കോശിയും. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെ പറ്റിയുള്ള വാര്‍ത്തകളും സജീവമായിരുന്നു. ഇപ്പോള്‍ റാണ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രത്തില്‍ പവന് കല്യാണിനൊപ്പം എത്തുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. ഇതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
View this post on Instagram
മലയാളത്തില്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് സാഗര്‍ ചന്ദ്രയാണ്. തമന് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ചിത്രത്തിനായി ചില ഗാനങ്ങള്‍ ഇതിനോടകം ചിട്ടപ്പെടുത്തി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ചിത്രത്തില്‍ അണിനിരക്കുന്ന മറ്റ് താരങ്ങളെ പറ്റിയുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Read also : ദാമ്പത്യ ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ കോര്‍ത്തിണക്കി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ടീസര്‍







































