‘രണ്ട് രഹസ്യങ്ങൾ’; സ്‌പാനിഷ്‌ താരം നായകനായി മലയാളം ത്രില്ലറിൽ

By Siva Prasad, Special Correspondent (Film)
  • Follow author on
Randu Rahasyangal _ 2 Rahasyangal
Ajwa Travels

വൺലൈൻ മീഡിയ, എരിവും പുളിയും പ്രൊഡക്ഷൻസ്, വാമ എന്റർടെയിൻമെന്റ്സ് എന്നീ ബാനറുകൾ സംയുക്‌തമായി നിർമിക്കുന്നരണ്ട് രഹസ്യങ്ങൾ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തു.

നടൻ ജയസൂര്യ, മഞ്‍ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, സംവിധായകരായ സിദ്ദിഖ്, ആഷിഖ് അബു, പാരിസ് ലക്ഷ്‍മി, അപ്പാനി ശരത്, ആർജെ ഷാൻ തുടങ്ങി നിരവധി പ്രശസ്‌തരാണ് രണ്ട് രഹസ്യങ്ങൾ സിനിമയുടെ പുതിയപോസ്‌റ്റർ തങ്ങളുടെ സാമൂഹിക മാദ്ധ്യമ പേജുകളിലൂടെ റിലീസ് ചെയ്‌തത്‌.

ത്രില്ലർ സ്വഭാവമുള്ള ചിത്രമാണിത്. മലയാളത്തിൽ ആദ്യമായി ഒരു സ്‌പാനിഷ്‌ അഭിനേതാവ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ. നേരെത്തെ ലാല്‍ജോസ് ഒരുക്കിയ സ്‌പാനിഷ്‌ മസാലയിൽ ഡാനിയേല സക്കേരി നായികയായി അഭിനയിച്ചിരുന്നു. എന്നാൽ, രണ്ട് രഹസ്യങ്ങളിൽ നായകനായാണ് സ്‌പാനിഷ്‌ താരം ആൻഡ്രിയ റവേര എത്തുന്നത്.

റവേരയെ കൂടാതെ, ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്‌മി, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നുണ്ട്. നവഗതരായ അർജുൻലാൽ, അജിത്‌കുമാർ രവീന്ദ്രൻ എന്നിവരുടെ സംയുക്‌ത സംവിധാന സംരംഭമാണ് രണ്ട് രഹസ്യങ്ങൾ‘. സംവിധായകർ തന്നെയാണ് ചിത്രത്തിന് തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്. നിർമാണത്തിൽ വിജയകുമാർ പ്രഭാകരൻ, സാക്കിർ അലി എന്നിവർക്കൊപ്പം സംവിധായകരിൽ ഒരാളായ അജിത്‌കുമാർ രവീന്ദ്രനും പങ്കാളിയാണ്.

Randu Rahasyangal _ Randu Rahasyangal _ 2 Rahasyangal

ഓഗസ്‌റ്റ് മാസത്തിൽ രണ്ട് രഹസ്യങ്ങൾ ഹൈഹോപ്‌സ്‌ ഫിലിം ഫാക്‌ടറി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. ചിത്രത്തിന് ജോമോൻ തോമസ്, അബ്‌ദുൾറഹീം എന്നിവർ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെപി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്ന് ചിത്രസംയോജനം പൂർത്തീകരിക്കുന്നു. റഫീക്ക് അഹമ്മദിന്റെ മനോഹരമായ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്താണ്.

കലാ സംവിധാനം – ലാലു തൃക്കളം, കെആർ ഹരിലാൽ, ഉല്ലാസ് കെയു, മേക്കപ്പ് – സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെർ‌പ്പുളശ്ശേരി, വസ്‌ത്രാലങ്കാരം – ദീപ്‌തി അനുരാഗ്, സ്‌മിജി കെടി, സംഘട്ടനം – റൺ രവി, പ്രൊജക്‌ട് ഡിസൈനർ – അഭിജിത്ത് കെപി, സൗണ്ട് ഡിസൈനർ – കരുൺ പ്രസാദ്, സ്‌റ്റിൽസ് – സച്ചിൻ രവി, ജോസഫ് എന്നിവർ കൈകാര്യം ചെയ്യുമ്പോൾ പിആർഒ നിർവഹണം ചെയ്യുന്നത് പി ശിവപ്രസാദാണ്.

Most Read: ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം; ഭരണകൂടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE