ബെർലിൻ: ആയിരക്കണക്കിന് ആഡംബര കാറുകൾ കയറ്റിയ ചരക്കുകപ്പലിൽ തീപിടുത്തം. അറ്റ്ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനു സമീപമാണ് ഫെലിസിറ്റി ഏസ് എന്ന പനാമ കാർഗോ കപ്പലിന് തീപീടിച്ചത്. കപ്പലിൽ പോർഷെ, ഔഡി, ലംബോർഗിനി തുടങ്ങിയവയുടെ ആഡംബര കാറുകളടക്കം അയ്യായിരത്തോളം വാഹനങ്ങളാണ് ഉണ്ടായിരുന്നത്.
തീപിടുത്തം ഉണ്ടായതിനെ തുടർന്ന് പോർച്ചുഗീസ് നാവികസേനയും വ്യോമസേനയും ചേർന്ന് 22ഓളം ജീവനക്കാരെ കരയിലെത്തിച്ചു. ഇവരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. കപ്പലിൽ തീപിടുത്തം ഉണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടം ഉണ്ടായതോടെ ബുക്ക് ചെയ്ത വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്താൻ വൈകുമെന്ന് വാഹന നിർമാണ കമ്പനികൾ അറിയിച്ചു.
ഫോക്സ് വാഗണിന്റെ 3,965 വാഹനങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്. കൂടാതെ പോർഷെയുടെ 1,100 കാറുകളും തീപിടുത്തം ഉണ്ടായ കപ്പലിൽ ഉണ്ടായിരുന്നു. 2019ൽ ഗ്രാൻഡെ അമേരിക്കയിലും സമാന രീതിയിൽ ആഡംബര കപ്പലുകൾ കയറ്റിയ കപ്പലിന് തീപിടിച്ചിരുന്നു.
Read also: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല







































