ആഡംബര കാറുകൾ കയറ്റിയ ചരക്കുകപ്പലിൽ തീപിടുത്തം; ജീവനക്കാരെ കരയിലെത്തിച്ചു

By Team Member, Malabar News
Drone attack on oil tanker;
Rep. Image
Ajwa Travels

ബെർലിൻ: ആയിരക്കണക്കിന് ആഡംബര കാറുകൾ കയറ്റിയ ചരക്കുകപ്പലിൽ തീപിടുത്തം. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനു സമീപമാണ് ഫെലിസിറ്റി ഏസ് എന്ന പനാമ കാർഗോ കപ്പലിന് തീപീടിച്ചത്. കപ്പലിൽ പോർഷെ, ഔഡി, ലംബോർഗിനി തുടങ്ങിയവയുടെ ആഡംബര കാറുകളടക്കം അയ്യായിരത്തോളം വാഹനങ്ങളാണ് ഉണ്ടായിരുന്നത്.

തീപിടുത്തം ഉണ്ടായതിനെ തുടർന്ന് പോർച്ചുഗീസ് നാവികസേനയും വ്യോമസേനയും ചേർന്ന് 22ഓളം ജീവനക്കാരെ കരയിലെത്തിച്ചു. ഇവരെ സമീപത്തെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. കപ്പലിൽ തീപിടുത്തം ഉണ്ടായതിന്റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. അപകടം ഉണ്ടായതോടെ ബുക്ക് ചെയ്‌ത വാഹനങ്ങൾ ഉപഭോക്‌താക്കളിലേക്ക് എത്താൻ വൈകുമെന്ന് വാഹന നിർമാണ കമ്പനികൾ അറിയിച്ചു.

ഫോക്‌സ് വാഗണിന്റെ 3,965 വാഹനങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്. കൂടാതെ പോർഷെയുടെ 1,100 കാറുകളും തീപിടുത്തം ഉണ്ടായ കപ്പലിൽ ഉണ്ടായിരുന്നു. 2019ൽ ഗ്രാൻഡെ അമേരിക്കയിലും സമാന രീതിയിൽ ആഡംബര കപ്പലുകൾ കയറ്റിയ കപ്പലിന് തീപിടിച്ചിരുന്നു.

Read also: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE