തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണയും ഓണം ബമ്പർ. സ്‌ഥിരം ജീവനക്കാർക്ക് 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ലഭിക്കുക. എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം ബോണസ് 95,000 രൂപയായിരുന്നു.
കടകളിലും ഹെഡ്‌ക്വാർട്ടേഴ്‌സിലുമുള്ള ക്ളീനിങ് സ്‌റ്റാഫിനും എംപ്ളോയിമെന്റ് സ്‌റ്റാഫിനും 6000 രൂപ ബോണസ് നൽകും. കഴിഞ്ഞവർഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലെയും വെയർ ഹൗസുകളിലെയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപയാണ് ബോണസ്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി