കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപ കുറഞ്ഞ് 36,600 രൂപയായി. 4,575 രൂപയാണ് ഗ്രാമിന്റെ വില. 36,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,845.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് അടുത്തിടെയൊന്നും പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയേക്കില്ലെന്ന വിലയിരുത്തലാണ് സ്വർണവിലയെ ബാധിച്ചത്.
ദേശീയ വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായിട്ടുണ്ട്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം കാരറ്റ് സ്വർണത്തിന്റെ വില 48,845 രൂപയിലേക്ക് താഴ്ന്നു. വെള്ളിവിലയിലും സമാനമായ വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Read also: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ 15 ശതമാനം വർധനവ്







































