സൗദി സ്വദേശിവൽക്കരണം; നാളെ മുതൽ 3 മേഖലകളിൽ കൂടി

By Team Member, Malabar News
Repatriation To Three More Sectors In Saudi Arabia
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ നാളെ മുതൽ 3 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുന്നു. ഡ്രൈവിങ് സ്‌കൂൾ, എൻജിനിയറിങ്, കസ്‌റ്റംസ്‌ ക്ളിയറൻസ് എന്നീ മേഖലകളിലാണ് നാളെ മുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഇതോടെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്‌ടമാകുന്നത്.

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നാളെ മുതൽ ജനറൽ മാനേജർ, ഗവൺമെന്റ് റിലേഷൻസ് ഓഫിസർ, കസ്‌റ്റംസ് ക്ളിയറൻസ് ക്‌ളർക്ക്, കസ്‌റ്റംസ് ഏജന്റ്, കസ്‌റ്റംസ് ബ്രോക്കർ, വിവർത്തകൻ, ഡ്രൈവിങ് പരിശീലകൻ, നിരീക്ഷകൻ എന്നീ തൊഴിലുകളിൽ 22,000 സ്വദേശികളെ നിയമിക്കും. ഇതോടെ തൊഴിൽ നഷ്‌ടമാകുന്ന വിദേശികൾ സ്വദേശത്തേക്ക് മടങ്ങുകയോ, മറ്റ് രാജ്യങ്ങളിൽ തൊഴിൽ തേടുകയോ ചെയ്യേണ്ടിവരും.

നൂറ് ശതമാനം സ്വദേശിവൽക്കരണമാണ് കസ്‌റ്റംസ്‌ ക്ളിയറൻസ്, ഡ്രൈവിങ് സ്‌കൂൾ മേഖലകളിൽ അധികൃതർ ലക്ഷ്യം വെക്കുന്നത്. കൂടാതെ 3.78 ലക്ഷം സൗദി പൗരൻമാർക്ക് ജോലി നൽകുന്നതിന്റെ ഭാഗമായി 20 മേഖലകളിൽ സ്വദേശിവൽക്കരണം ഊർജിതമാക്കുമെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്‌തമാക്കിയിരുന്നു.

Read also: രഞ്‌ജിത്ത് വധക്കേസ്; കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE