ന്യൂഡെല്‍ഹി: കര്‍ഷകര്‍ റിപ്പബ്ളിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ളിക് ദിനമായ ജനുവരി 26ന് കര്‍ഷകര്‍ ട്രാക്ടര്‍ റാലി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയുടെ അഭ്യര്‍ത്ഥന
‘കര്‍ഷകര്‍ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്ന് കരുതുന്നു. ബാക്കിയെല്ലാം വരുന്നത് പോലെ കാണാം. ഇപ്പോള്‍ ഒന്നും പറയാനാകില്ല’, രാജ്നാഥ് സിംഗ് പറഞ്ഞു. കര്‍ഷകരുടെ പ്രശ്നം പഠിക്കാന്‍ സുപ്രീംകോടതി പാനലിനെ നിയമിച്ചിട്ടുണ്ടെന്നും അവര്‍ക്ക് സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേഗദതിക്ക് സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
എന്നാല്‍ കേന്ദ്രവും കര്‍ഷക യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെ പിന്തുണണച്ച്, നിയമത്തിന് അനുകൂലമായി പരസ്യ പ്രസ്താവന ഉള്‍പ്പെടെ നടത്തിയവരാണ് എന്നതിനാല്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം ഡെൽഹിയിലെ കര്‍ഷക സമരം 50 ദിവസം പിന്നിടുകയാണ്.
Read also: 90 ശതമാനം കർഷകരും സമരം തുടരാൻ ആഗ്രഹിക്കുന്നില്ല; ബാർ കൗൺസിൽ ചെയർമാൻ







































