90 ശതമാനം കർഷകരും സമരം തുടരാൻ ആഗ്രഹിക്കുന്നില്ല; ബാർ കൗൺസിൽ ചെയർമാൻ

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ 90 ശതമാനം കർഷകരും രാജ്യ തലസ്‌ഥാനത്ത് നടക്കുന്ന സമരം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ബാർ കൗൺസിൽ ചെയർമാൻ മനാൻ കുമാർ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കർഷകരും സുപ്രീംകോടതി വിധിക്ക് ശേഷം ഡെൽഹിയിൽ പ്രതിഷേധം തുടരാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നിക്ഷിപ്‌ത രാഷ്‌ട്രീയ താൽപ്പര്യങ്ങളുള്ള വ്യക്‌തികളാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ബില്ലുകളും സ്‌റ്റേ ചെയ്‌തുകൊണ്ടുള്ള സുപ്രീംകോടതി വിധി ചരിത്രപരമാണ്. വിധിയുടെ അടിസ്‌ഥാനത്തിൽ കർഷകർ പ്രതിഷേധം അവസാനിപ്പിക്കുകയാണ് വേണ്ടത്. സുപ്രീംകോടതി വിധിക്ക് എതിരായ ചില രാഷ്‌ട്രീയ നേതാക്കളുടെ പ്രസ്‌താവനകൾ നമ്മുടെ സ്‌ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പൗരൻമാർ നിശബ്‌ദത വെടിഞ്ഞ്‍ രാജ്യത്തെ രക്ഷിക്കാനായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്നശേഷം പലരും അതിനെ മാദ്ധ്യമങ്ങളിലൂടെ വിമർശിച്ചിരുന്നു. എന്നാൽ വിധിയിൽ ആക്ഷേപമുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുകയാണ് വേണ്ടത്. പക്ഷെ ചിലർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുകയല്ല മറിച്ച് രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യമെന്നും ബാർ കൗൺസിൽ ചെയർമാൻ പറഞ്ഞു.

Read also: കോവിഡ് വാക്‌സിന്‍;  ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ വിതരണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE