കോവിഡ് വാക്‌സിന്‍;  ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ വിതരണം ചെയ്യും

By Syndicated , Malabar News
Malabarnews_vaccine
Representational image
Ajwa Travels

തിരുവനന്തപുരം: ജില്ലകളിലേക്കുള്ള കോവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ശനിയാഴ്‌ചയാണ് വാക്‌സിന്‍ കുത്തിവെപ്പ്. പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖല സ്‌റ്റോറുകളില്‍ എത്തിച്ച കോവിഷീല്‍ഡ് വാക്‌സിന്‍, ഇന്ന് ജില്ലാ വെയര്‍ഹൗസുകളിലേക്ക് എത്തിക്കും. 4,33,500 ഡോസ് വാക്‌സിനാണ് സംസ്‌ഥാനത്ത് എത്തിയത്.

തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഓരോ ജില്ലകളിലും വാക്‌സിന്‍  വിതരണം ചെയ്യും. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്‌റ്റര്‍ ചെയ്‌തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കോവിഡ് ബാധിച്ച് നാലാഴ്‌ച കഴിയാത്തവര്‍, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ എന്നിവരെ ഒഴിവാക്കും. ഇടതു കൈയിലാണ് കുത്തിവെപ്പ്. 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായി പതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്‌സിന്‍ സ്വീകരിക്കും.

Read also: കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ; ആരോഗ്യ വകുപ്പ് വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE