ലോക്ക്ഡൗണിനിടെ പൂര്‍ത്തിയാക്കിയ ചിത്രം ‘റൂട്ട്മാപ്പി’ന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവനന്തപുരത്തും ചെന്നൈയിലുമായി ചിത്രീകരിച്ച സിനിമയുടെ പോസ്റ്റര്‍ നടന് അജു വര്‍ഗീസ്, സംവിധായകന് എബ്രിഡ് ഷൈന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ പേജിലൂടെയാണ് പുറത്തിറങ്ങിയത്.
സൂരജ് സുകുമാര്‍ നായര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്, ഷാജു ശ്രീധര്‍, നോബി, സിന്‍സീര്‍, ശ്രുതി റോഷന്, നാരായണന് കുട്ടി, ജോസ്, സജീര്‍ സുബൈര്‍, ലിന്‍ഡ, അപര്‍ണ, ഭദ്ര തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ കായംകുളത്തിന്റെതാണ് തിരക്കഥ.
പദ്മശ്രീ മീഡിയ ഹൗസിന്റെ ബാനറില്‍ ശബരി നാഥ് നിര്‍മിച്ചിരിക്കുന്ന ‘റൂട്ട്മാപ്പ്’ കോവിഡ് കാലത്ത് ഒരു ഫ്ളാറ്റിനുള്ളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ആഷിഖ് ബാബു ഛായാഗ്രഹണവും കൈലാഷ് എസ് ഭവന് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. പ്രശാന്ത് കര്‍മയും അശ്വിന് വര്‍മയും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ തന്നെ ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
Read Also: വിജയം തുടരാന്‍ ബ്ളാസ്റ്റേഴ്സ് ഇന്നിറങ്ങും; വെല്ലുവിളി ഉയര്‍ത്തി മുംബൈ







































