വിജയം തുടരാന്‍ ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും; വെല്ലുവിളി ഉയര്‍ത്തി മുംബൈ

By Staff Reporter, Malabar News
ISL kerala blasters vs mumbai city
Ajwa Travels

ബംബോലിം: കഴിഞ്ഞ മല്‍സരത്തില്‍ ഹൈദരാബാദിനെ തറപറ്റിച്ചു സ്വന്തമാക്കിയ ആദ്യ ജയത്തിന്റെ ആത്‌മവിശ്വാസവുമായി കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇന്ന് ഐഎസ്എല്ലില്‍ കളത്തിലിറങ്ങും. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയാണ് കേരളത്തിന്റെ എതിരാളി. ശനിയാഴ്‌ച രാത്രി 7.30ന് മല്‍സരം ആരംഭിക്കും.

ആറു കളികള്‍ക്കുശേഷമാണ് ബ്‌ളാസ്‌റ്റേഴ്‌സ് ഈ സീസണിലെ ആദ്യജയം സ്വന്തമായത്. മൂന്ന് വിദേശതാരങ്ങളില്ലാതെ കളിച്ചിട്ടും ഹൈദരാബാദിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് ബ്‌ളാസ്‌റ്റേഴ്‌സിന് വലിയ ആത്‌മവിശ്വാസമാണ് നല്‍കുന്നത്. ഹൈദരബാദിനെതിരായ മല്‍സരത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കേരള നിരയില്‍ കോസ്‌റ്റ നമോയിന്‍സു-ബക്കാരി കോനെ സഖ്യമുണ്ടായിരുന്നില്ല. എങ്കിലും ഹൈദരാബാദിന്റെ കുതിപ്പിന് മൂക്കുകയര്‍ ഇടാന്‍ അബ്‌ദുള്‍ ഹക്കുവും സന്ദീപ് ദാസും കളിച്ച സെന്‍ട്രല്‍ ഡിഫന്‍സിന് കഴിഞ്ഞതാണ് ബ്‌ളാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. മല്‍സരത്തില്‍ വിങ്ങറുടെ റോളില്‍ സഹല്‍ അബ്‌ദുള്‍ സമദും തിളങ്ങി.

ഇരുവിങ്ങുകളിലുമായി കെപി രാഹുലും സഹലും കളിക്കുന്നത് കേരളത്തിന്റെ ആക്രമണത്തിന് ഗുണം ചെയ്യും. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ഫക്കുണ്ടോ ഫോമിലേക്കുയരുന്നതും ടീമിന് ആശ്വാസകരമാണ്. മുംബൈക്കെതിരായ മല്‍സരത്തില്‍ സ്‌ട്രൈക്കറായി ജോര്‍ഡാന്‍ മറയെ പരിശീലകന്‍ കിബു വികുന പരിഗണിക്കും. കൂടാതെ കളിഞ്ഞ മല്‍സത്തില്‍ മധ്യനിരയില്‍ മിന്നുന്ന പ്രകടനം നടത്തിയ ജീക്‌സണ്‍ സിങ്ങും ടീമിന് പ്രതീക്ഷ നല്‍കുന്നു. കോസ്‌റ്റയും കോനെയും ഗാരി ഹൂപ്പറും പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട് എങ്കിലും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്‌തത വന്നിട്ടില്ല.

അതേസമയം അഞ്ചു ജയവും ഒന്നുവീതം തോല്‍വിയും സമനിലയുമായി സീസണില്‍ മികച്ച ഫോമിലാണ് മുംബൈ സിറ്റി.ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ അഹമ്മദ് ജാഹു, അറ്റാക്കിങ് മിഡ്ഫീഡില്‍ ഹ്യൂഗോ ബൗമാസ്, വിങ്ങര്‍ ബിപിന്‍ സിങ് എന്നിവരെല്ലാം മികവുറ്റ പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. പരിശീലകന്‍ സെര്‍ജി ലൊബേറയുടെ തന്ത്രങ്ങള്‍ പൊളിക്കാന്‍ ബ്‌ളാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് കഴിയുമോ എന്നത് കണ്ടറിയേണ്ടത് തന്നെയാണ്.

നിലവില്‍ മുംബൈ സിറ്റി ലീഗില്‍ രണ്ടാം സ്‌ഥാനത്തും ആറുപോയന്റുള്ള ബ്‌ളാസ്‌റ്റേഴ്‌സ് ഒമ്പതാം സ്‌ഥാനത്തുമാണ്.

Read Also: ‘മരക്കാര്‍’ മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും; ആകാംക്ഷയോടെ ആരാധകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE