‘മരക്കാര്‍’ മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും; ആകാംക്ഷയോടെ ആരാധകര്‍

By Team Member, Malabar News
Marakkar
Representational image
Ajwa Travels

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായി പുറത്തിറങ്ങുന്ന മരക്കാറിന്റെ റിലീസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ട് പോകുകയായിരുന്നു. ഇപ്പോൾ ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതായി അണിയറപ്രവർത്തകർ വ്യക്‌തമാക്കി. സംസ്‌ഥാനത്ത് തീയേറ്ററുകള്‍ തുറക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം ഈ വർഷം മാര്‍ച്ച് 26ആം തീയതി തീയേറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്‌തമാക്കിയത്. ഇതോടെ മലയാള സിനിമ പ്രേക്ഷകര്‍ വലിയ ആകാംക്ഷയിലാണ്.

കഴിഞ്ഞ വർഷം മാര്‍ച്ചിലായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തുടര്‍ന്നുണ്ടായ കോവിഡ് വ്യാപനം മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു. കോവിഡ് ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയാളികള്‍ ഏറെ കാത്തിരുന്ന ദൃശ്യം 2 ഒടിടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യുകയാണെന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മരക്കാര്‍ തീയേറ്ററുകളില്‍ എത്തുന്ന വാര്‍ത്ത വന്നതോടെയാണ് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ തിരികെ ലഭിച്ചത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ എന്ന കഥാപാത്രമായി എത്തുന്ന ചിത്രം സംവിധായകന്‍ പ്രിയദര്‍ശന്റെ സ്വപ്‍ന പദ്ധതി കൂടിയാണ്.

ജനുവരി 5 മുതല്‍ തീയേറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കിയെങ്കിലും തീയേറ്റര്‍ ഉടമകള്‍ക്കിടയില്‍ ഇപ്പോഴും ആശങ്കകള്‍ ബാക്കിയാണ്. പകുതി സീറ്റുകളില്‍ മാത്രം ആളുകളെ കയറ്റി സിനിമ പ്രദര്‍ശിപ്പിക്കുന്നത് കൂടുതല്‍ നഷ്‌ടത്തിന് കാരണമാകുമെന്ന നിലപാടാണ് അവര്‍ അറിയിക്കുന്നത്. നിലവില്‍ 5ആം തീയതി നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംയുക്‌ത സംഘടനയായ ഫിയോക്കിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരും. തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്ന് വിശദമായ ചര്‍ച്ച നടക്കും. തുടര്‍ന്ന് നിര്‍മ്മാതാക്കളും വിതരണക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഫിയോക് അറിയിച്ചു.

Read also : അഹാന-ഷൈന്‍ ടോം ചാക്കോ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ദുല്‍ഖര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE