അഹാന-ഷൈന്‍ ടോം ചാക്കോ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ദുല്‍ഖര്‍

By Staff Reporter, Malabar News
adi movie name release
Ajwa Travels

വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രത്തിന് പേരിട്ടു. ദുല്‍ഖര്‍ തന്നെയാണ് പുതുവര്‍ഷ ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പേര് പുറത്തുവിട്ടത്. ‘അടി‘ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങളാണ് നേരത്തെ ദുല്‍ഖര്‍ നിര്‍മിച്ചത്.

‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘അടി’യില്‍ ഷൈന്‍ ടോം ചാക്കോ, ധ്രുവന്‍, അഹാന കൃഷ്‌ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.

അഹാനയുടെയും ഷൈന്‍ ടോം ചാക്കോയുടെയും കാരിക്കേച്ചര്‍ അടങ്ങിയ കൗതുകവും രസകരവുമായ പോസ്‌റ്ററിലാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്.

ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അന്‍പത് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു ഷൂട്ടിംഗ്.

96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.

എഡിറ്റിംഗ്: നൗഫല്‍, കോസ്‌റ്റ്യൂം: സ്‌റ്റെഫി സേവ്യര്‍, ആര്‍ട്ട്: സുഭാഷ് കരുണ്‍, മേക്കപ്പ്: രഞ്‌ജിത് ആര്‍.

Read Also: പ്രതീക്ഷ; രാജ്യത്ത് കോവിഷീല്‍ഡ് ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE