പാലക്കാട് : മതിയായ രേഖകളില്ലാതെ ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ട് വന്ന 16 കുട്ടികളുടെ യാത്ര തടഞ്ഞ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍പിഎഫ്). വേദഗ്രന്ഥ പഠനത്തിനായി പാലക്കാട് ശാരദ മതപഠന കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെയാണ് ആര്‍പിഎഫ് തടഞ്ഞത്. 9 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. തുടര്‍ന്ന് ഇവരെ ശിശുക്ഷേമ സമിതിക്ക് കൈമാറി.
ഇന്ന് രാവിലെ 6.30 നാണ് ബിഹാര്‍ സ്വദേശികളായ 16 കുട്ടികള്‍ കേരള എക്‌സ്‌പ്രസ് ട്രെയിനില്‍ പാലക്കാട് ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയത്. ഇവരോടൊപ്പം രാം നാരായണ പാണ്ഡ്യ എന്നയാളാണ് കെയര്‍ ടേക്കറായി ഉണ്ടായിരുന്നത്. ഇത്രയധികം കുട്ടികളെ കൊണ്ടുവന്നത് ശ്രദ്ധയില്‍ പെട്ടതോടെ ആര്‍പിഎഫ് ഇവരെ പരിശോധിക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ കുട്ടികളെ കൊണ്ട് വന്നതിനുള്ള മതിയായ രേഖകള്‍ രാം നാരായണ പാണ്ഡ്യയുടെ പക്കലിലെന്ന് മനസിലായതോടെ ആര്‍പിഎഫ് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു.
സംഭവം അറിഞ്ഞതോടെ ശാരദ ട്രസ്‌റ്റ് ജീവനക്കാരും ഒലവക്കോട് എത്തി. 16 കുട്ടികളും ട്രസ്‌റ്റിലെ വിദ്യാര്‍ത്ഥികളാണെന്നും, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് മടങ്ങി പോയതാണെന്നും ട്രസ്‌റ്റ് അധികൃതര്‍ ഉദ്യോഗസ്‌ഥര്‍ക്ക് വിശദീകരണം നല്‍കി. മാതാപിതാക്കളുടെ സമ്മതപത്രം അടക്കമുള്ള രേഖകള്‍ 10 ദിവസത്തിനുള്ളില്‍ ഹാജരാക്കിയാല്‍ മാത്രമേ കുട്ടികളെ വിട്ടുതരൂ എന്നാണ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം തന്നെ ട്രസ്‍റ്റിന്റെ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുവരെ കുട്ടികളെ ചൈല്‍ഡ് കെയര്‍ സെന്ററില്‍ താമസിപ്പിക്കുമെന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
Read also : പഴയ വാഹനങ്ങളുടെ ഫിറ്റ്നസ്-രജിസ്‌ട്രേഷൻ പുതുക്കലിന് ഫാസ് ടാഗ് നിർബന്ധം




































