കൊണ്ടോട്ടി: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ 3.6 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളായ രണ്ടു പേർ പിടിയിൽ. അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കക്കോടി ഷഫീന മൻസിൽ മുഹമ്മദ് ജവാദ് (23) എന്നിവരാണ് പിടിയിലായത്.
കൊണ്ടോട്ടി പോലീസും ആന്റി നാർക്കോട്ടിക്‌സ് ഉദ്യോഗസ്‌ഥരും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിലേക്ക് കള്ളപ്പണവും ലഹരി വസ്‌തുക്കളും കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന.
കൊണ്ടോട്ടി ഇൻസ്‌പെക്‌ടർ കെഎം ബിജു, എസ്‌ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐമാരായ അജിത്, സത്യനാഥൻ മന്നാട്, ശശി കുണ്ടറക്കാട്, പി സഞ്‌ജീവ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Malabar News: ഏഴര കിലോ കഞ്ചാവും പിസ്‌റ്റളും പിടികൂടി