സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷം; കൂട്ടക്കൊല തുടരുന്നു, 2000 മരണം

സംഘർഷത്തിൽ ഇതുവരെ 1,50,000 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 1.20 കോടിയോളം പേർക്ക് വീടുകൾ നഷ്‌ടമായി.

By Senior Reporter, Malabar News
sudan civil war
Ajwa Travels

ഖാർത്തൂം: സുഡാനിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. സ്‌ത്രീകളെയും കുട്ടികളെയുമടക്കം നൂറുകണക്കിന് പേരെ കൂട്ടക്കൊല ചെയ്‌തു. റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നൂറുകണക്കിന് പേരെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നു. രാജ്യത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്‌ട്ര സംഘടന വ്യക്‌തമാക്കി.

സുഡാൻ സൈന്യവും വിമത സേനയായ ആർഎസ്എഫുമായാണ് ഏറ്റുമുട്ടൽ. ഒരുവർഷമായി ഏറ്റുമുട്ടൽ തുടരുകയാണെങ്കിലും എൽ ഷാഫിർ നഗരം ദിവസങ്ങൾക്ക് മുൻപ് വിമതർ പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിർക്കുന്നവരെയുമാണ് ആർഎസ്എഫ് അതിക്രൂരമായി കൊല ചെയ്യുന്നത്.

രണ്ടു ദിവസങ്ങൾക്കുള്ളിൽ 2000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. അഞ്ചുശതമാനം ക്രിസ്‌ത്യാനികളും അത്രതന്നെ പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. അതേസമയം, കൂട്ടക്കൊല തുടരുകയാണെങ്കിലും അന്താരാഷ്‌ട്ര തലത്തിൽ വലിയ ഇടപെടലുകൾ സുഡാനിൽ ഉണ്ടായിട്ടില്ല.

സുഡാൻ പട്ടാള ഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാന്‌ പൂർണ പിന്തുണ നൽകുകയാണ് സൈന്യം. ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയെ അനുകൂലിക്കുന്നവരാണ് റാപ്പിഡ് സപ്പോർട് ഫോഴ്‌സ്. 2019ൽ സുഡാന്റെ ഏകാധിപതി ഒമർ അൽ ബഷീറിനെ പുറത്താക്കിയത് മുതലാണ് ഇരു സേനകളും തമ്മിൽ അധികാര വടംവലി തുടങ്ങിയത്.

സംഘർഷത്തിൽ ഇതുവരെ 1,50,000 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 1.20 കോടിയോളം പേർക്ക് വീടുകൾ നഷ്‌ടമായി.

Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE