ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി നിലനിൽക്കെ, ഇന്ത്യക്ക് വൻ ഓഫറുമായി റഷ്യ. ഇന്ത്യക്ക് അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്ന് റഷ്യ വ്യക്തമാക്കി.
റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം കിഴിവ് നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ പറഞ്ഞുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു.
‘രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി മുമ്പത്തേത് പോലെ നടക്കും. കിഴിവുകളുടെ സംബന്ധിച്ചിടത്തോളം അത് ഒരു വാണിജ്യ രഹസ്യമാണ്. ബിസിനസുകാർ തമ്മിലുള്ള വിഷയമാണത്. കിഴിവ് ഏകദേശം അഞ്ചുശതമാനമായിരിക്കും, ഇതിൽ വ്യത്യാസം വരാം’- എവ്ജെനി ഗ്രിവ പറഞ്ഞു.
ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ഊർജ സഹകരണം തുടരും. തങ്ങൾക്ക് ഉറപ്പുണ്ടെന്നും ബന്ധത്തിൽ വിശ്വാസമുണ്ടെന്നും എവ്ജെനി ഗ്രിവ കൂട്ടിച്ചേർത്തു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്ജ് റെഡി