ന്യൂഡെൽഹി: യുക്രൈൻ വിഷയത്തിൽ യുഎൻ പൊതുസഭയിലും നിലപാട് ആവർത്തിച്ച് ഇന്ത്യ. യുഎൻ അടിയന്തര പൊതുസഭ ചേരണമെന്ന രക്ഷാസമിതി വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 11 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയും ചൈനയും യുഎഇയും ആണ് വോട്ടെടുപ്പിൽ വിട്ടുനിന്നത്.
രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ ആണ് യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരുന്നത്. അടിയന്തരമായി പ്രത്യേക പൊതുയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്താനാണ് ഐക്യരാഷ്ട്ര സഭയുടെ തീരുമാനം.
1982ന് ശേഷം ആദ്യമായാണ് യുഎൻ അടിയന്തര പൊതുസഭ ചേരുന്നത്. ഇന്ന് രാത്രി 9.30നാണ് പൊതുസഭ ചേരുന്നത്. യുക്രൈനെ യുദ്ധഭൂമിയാക്കി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തിലാണ് അപൂർവമായി മാത്രം നടക്കാറുള്ള അടിയന്തര യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തിൽ ചർച്ച ചെയ്യും.
1956 മുതലുള്ള ചരിത്രത്തിലെ 11ആമത് അടിയന്തര യോഗമാണ് ഇന്ന് രാത്രി നടക്കുന്നത്. കിഴക്കൻ ജെറുസലേമിൽ ഇസ്രായേൽ ഹൗസിംഗ് സെറ്റിൽമെന്റ് ഉണ്ടാക്കിയ പശ്ചാത്തലത്തിൽ 1997ലാണ് ഇതിന് മുൻപ് യുഎൻ അടിയന്തരയോഗം ചേർന്നിട്ടുള്ളത്.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ 64 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ ഇന്നലെ അറിയിച്ചിരുന്നു. യുക്രൈനിലെ സാധാരണക്കാരായ 240 പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നും ഇതിൽ 64 പേർ കൊല്ലപ്പെട്ടെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ പുറത്തുവിടുന്നതെന്നും മരണപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നതാകാൻ സാധ്യതയുണ്ടെന്നും യുഎൻ അറിയിച്ചു.
Most Read: രാജ്യത്ത് കോവിഡ് നാലാം തരംഗം ജൂണിൽ ഉണ്ടാവുമെന്ന് റിപ്പോർട്