കീവ്: യുക്രൈനിൽ എണ്ണ സംഭരണ ശാലയ്ക്ക് നേരെ ആക്രമണം നടത്തി റഷ്യ. ആക്രമണത്തെ തുടർന്ന് ലുഹാൻസ്കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടുത്തം ഉണ്ടായിട്ടുണ്ട്. രാവിലെ 6:55ന് ഉണ്ടായ സ്ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയിൽ തീപിടുത്തം ഉണ്ടായെന്നാണ് റിപ്പോർട്.
നിലവിൽ തീപിടുത്തം ഉണ്ടായ എണ്ണ സംഭരണ ശാലയിൽ തീ കെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതേസമയം ആളപായമുണ്ടായോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. അതേസമയം യുക്രൈൻ തലസ്ഥാനമായ കീവ്, മരിയുപോൾ, ഖാർകീവ്, സുമി എന്നിവിടങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം 12.30 മുതലാണ് താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്.
അതേസമയം യുദ്ധ പശ്ചാത്തലത്തിൽ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കിയും തമ്മിൽ ചർച്ച നടക്കും. ഫോണിൽ കൂടിയാണ് ഇരുവരും സംസാരിക്കുക. കഴിഞ്ഞ ഫെബ്രുവരി 26ആം തീയതിയും റഷ്യ അധിനിവേശം തുടങ്ങിയതിന് പിന്നാലെ മോദിയും സെലെൻസ്കിയും തമ്മിൽ സംസാരിച്ചിരുന്നു.
Read also: ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മരിച്ചവരുടെ എണ്ണം രണ്ടായി







































