സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു; റഷ്യൻ ആണവ സംരക്ഷണ സേനാ  തലവൻ കൊല്ലപ്പെട്ടു

റഷ്യയുടെ ആണവ, ജീവശാസ്‌ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനാണ് ഇഗോർ കിറില്ലോവ്.

By Senior Reporter, Malabar News
Igor Kirillov Killed In Moscow Bomb Blast
Igor Kirillov (Image By: BBC)
Ajwa Travels

മോസ്‌കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്. ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്‌ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനാണ് ഇഗോർ കിറില്ലോവ്. മോസ്‌കോയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.

മോസ്‌കോയിലെ റിയാസൻസ്‌കി പ്രോസ്‌പെക്‌റ്റിലെ ഒരു അപ്പാർട്ട്‌മെന്റ്‌ കെട്ടിടത്തിന് പുറത്താണ് സ്‌ഫോടനം നടന്നത്. ഇഗോർ കിറില്ലോവിനൊപ്പം സഹായിയായ സൈനികനും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്‌റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട് ചെയ്‌തു.

2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷൻ, രാസ, ജീവശാസ്‌ത്ര, പ്രതിരോധ ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുക്രൈനിലെ റഷ്യൻ സൈനിക നടപടികൾക്കിടെ, നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരെ യുക്രൈൻ കോടതി തിങ്കളാഴ്‌ച ശിക്ഷ വിധിച്ചിരുന്നു.

Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE