തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ പുളിമാത്തുള്ള വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെടുത്തതായി സൂചന. കേസുമായി ബന്ധപ്പെട്ട സ്വർണമാണോ ഇതെന്ന് പരിശോധിക്കും. ചില ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും രേഖകളും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ഇടപാടുകാരുടെ പശ്‌ചാത്തലവും പരിശോധിക്കും. ഈവർഷം ദ്വാരപാലക ശിൽപ്പപാളികളിൽ സ്വർണം പൂശിയതും എസ്ഐടി അന്വേഷിക്കും. 2019ൽ 40 വർഷത്തെ ഗ്യാരന്റിയോടെ സ്വർണം പൂശിക്കൊണ്ടുവന്ന പാളികളിൽ ആറുവർഷം കഴിഞ്ഞപ്പോൾ വീണ്ടും സ്വർണം പൂശാൻ ബോർഡ് തീരുമാനം എടുക്കുകയായിരുന്നു.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കൊണ്ടുതന്നെ സ്വർണം പൂശിക്കണമെന്ന് കഴിഞ്ഞവർഷം ബോർഡിന് ശുപാർശ നൽകിയത് അന്നത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവാണ്. വീണ്ടും സ്വർണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് എസ്ഐടിയുടെ അനുമാനം. 2019 ജൂലൈ മുതൽ 2025 സെപ്‌തംബർ 27 വരെയുള്ള മുഴുവൻ ഇടപാടുകളും അന്വേഷിക്കാനാണ് നീക്കം.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































