തിരുവനന്തപുരം: ശബരിമല സ്വർണക്കേസിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തത് ഡി. മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി. എസ്ഐടി കണ്ടത് താൻ കണ്ട ഡി. മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രവാസി വ്യവസായി. വ്യവസായിയിൽ നിന്ന് അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും.
താൻ ഡി മണിയല്ല എന്നും എംഎസ് മണിയാണെന്നുമാണ് മണിയുടെ വാദം. പോലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. ഈ മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിലുണ്ടായിരുന്നു. ഈ വിവരം ചോദിക്കാനാണ് എസ്ഐടി സംഘം എത്തിയത്. അന്വേഷണ സംഘത്തോട് വിശദമായ മൊഴി നൽകി. പോലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും എംഎസ് മണി പറഞ്ഞു.
ഡി മണി സാങ്കൽപ്പിക കഥാപാത്രമല്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ഡി. മണിയുടെ ഡിണ്ടിഗലിലെ സ്‌ഥാപനത്തിൽ ഇന്ന് രാവിലെയോടെയാണ് എസ്ഐടിയുടെ നിർണായക റെയ്‌ഡ് തുടങ്ങിയത്. രണ്ടുമണിക്കൂർ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യൽ. പോറ്റിയുമായുള്ള ബന്ധം അടക്കം ഡി. മണി സമ്മതിക്കുമോ എന്നൊക്കെ അഭ്യൂഹങ്ങൾ കനത്തു.
എന്നാൽ, മാദ്ധ്യമങ്ങളോടും ഇയാൾ എല്ലാം നിഷേധിച്ചു. പക്ഷേ, പ്രവാസി വ്യവസായി എസ്ഐടിയോട് പറഞ്ഞത് ഇയാൾ തന്നെയാണ് ഒറിജിനൽ ഡി. മണിയെന്നാണ്. തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയാണ് എസ്ഐടി തിരിച്ചത്. മണിയുടെ സഹായി വിരുതനഗർ സ്വദേശി ശ്രീകൃഷ്‌ണന്റെ വീട്ടിലും റെയ്‌ഡ് നടത്തി.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ





































