തിരുവനന്തപുരം: 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ദേവസ്വം ബോർഡാണെന്ന് ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി. അനുമതി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം മൊഴി നൽകി.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ഗോവർധനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും തന്ത്രി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. ഗോവർധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവരെല്ലാം ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നുമാണ് തന്ത്രിയുടെ മൊഴി.
അതേസമയം, സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നടപ്പിലാക്കിയത് ബോർഡിന്റെ തീരുമാനമെന്നും പത്മകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































