തൃശ്ശൂര്‍: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമാണെന്ന് ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്‍. തൃശ്ശൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആണ് ഗംഭീറിന്റെ പ്രസ്താവന.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളില്‍ വിശ്വാസികളുടെ വികാരത്തിനാണ് പ്രഹരമേറ്റതെന്നും ഇതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും ഗംഭീര്‍ പറഞ്ഞു.
കൂടാതെ ബിജെപി സ്ഥാനാര്‍ഥികളായ ഇ ശ്രീധരനും സുരേഷ് ഗോപിയും മികച്ച മനുഷ്യരാണെന്ന് പറഞ്ഞ ഗംഭീര്‍ ഇവര്‍ക്ക് നാടിന് നല്ല സംഭാവന നല്കാന് സാധിക്കുമെന്നും പ്രശംസിച്ചു.
സ്വര്‍ണക്കടത്ത് കേസിലും ഗംഭീര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.
Read Also: ‘കലാപ ശ്രമം’; ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തി പിസി ജോർജ്







































