സായ് പല്ലവി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഗാർഗി’ എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15ന് തിയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസ്.
രവിചന്ദ്രൻ രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്‌മി, തോമസ് ജോർജ് എന്നിവർക്കൊപ്പം സംവിധായകനും ചേർന്നാണ് ചിത്രത്തിന്റ നിർമാണം നിർവഹിച്ചിരിക്കുന്നത്.
ഒരു ഇമോഷനൽ കോർട്ട്റൂം ഡ്രാമയായ ‘ഗാർഗി’യിൽ സായ് പല്ലവിക്ക് പുറമേ കാളി വെങ്കട്ട്, പരുത്തിവീരൻ ഫെയിം ശരവണൻ, കലേഷ് രാമാനന്ദ്, ഐശ്വര്യ ലക്ഷ്‌മി എന്നിവരും അഭിനയിക്കുന്നു. പ്രേംകൃഷ്‌ണ അക്കാട്ട് ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.
Most Read: ചിന്തന്‍ ശിവിരിലെ പീഡനം; പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ഡിവൈഎഫ്ഐ






































