ഇടുക്കി: തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. കള്ളിൽ കഞ്ചാവ് കലർത്തി വിൽപന നടത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ എക്‌സൈസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന എക്‌സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഏഴ് ദിവസത്തിനുള്ളിൽ ഷാപ്പുടമകൾ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്‌തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ ലൈസൻസ് പൂർണമായും റദ്ദാക്കും.
കഴിഞ്ഞ ഡിസംബറിൽ കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഷാപ് ലൈസൻസികൾക്കും മാനേജർമാർക്കും എതിരെ നേരത്തെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Also Read: ഉടൻ ശസ്‌ത്രക്രിയ നടത്തണം; ഹത്രസിൽ അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ നില ഗുരുതരം