ഉടൻ ശസ്‌ത്രക്രിയ നടത്തണം; ഹത്രസിൽ അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ നില ഗുരുതരം

By News Desk, Malabar News
Atikur Rahman, who was arrested in Hathras, is in critical condition.
Ajwa Travels

ന്യൂഡെൽഹി: മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ ആരോഗ്യനില ഗുരുതരം. 2020 ഒക്‌ടോബർ 5 മുതൽ ജയിൽവാസം അനുഭവിക്കുകയാണ് അതീഖുർ റഹ്‌മാൻ. ഹൃദ്രോഗിയായ ഇദ്ദേഹം ഉത്തർപ്രദേശിലെ മഥുര ജില്ലാ ജയിൽ ആശുപത്രിയിൽ ചികിൽസയിലാണ്.

ഹൃദയ വാൽവിന് അടിയന്തര ശസ്‌ത്രക്രിയ ആവശ്യമാണ്. ശസ്‌ത്രക്രിയക്ക് ഒരു മാസം ബാക്കി നിൽക്കെയാണ് അതീഖുർ റഹ്‌മാൻ ഉത്തർപ്രദേശിൽ അറസ്‌റ്റിലായത്‌. രണ്ടുവർഷം കൊണ്ട് സൂക്ഷിച്ചുവെച്ച രണ്ടുലക്ഷം രൂപയുമായി റഹ്‌മാന്റെ കുടുംബം കാത്തിരിക്കുകയായിരുന്നു. 2020 നവംബറിൽ ശസ്‌ത്രക്രിയ നടത്താനായിരുന്നു തീരുമാനം.

ഇതിനിടെയാണ് ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത് ജയിലിൽ അടച്ചത്. യുഎപിഎ ഉൾപ്പടെയുള്ള വകുപ്പ് ചുമത്തിയിരിക്കുന്നതിനാൽ ജാമ്യം പോലും നിഷേധിച്ചിരിക്കുകയാണ്. ജയിലിലെ ആശുപത്രിയിൽ കടുത്ത അവഗണനയാണ് റഹ്‌മാൻ നേരിടുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

ആവശ്യമായ ചികിൽസ ലഭിക്കുന്നില്ല. റഹ്‌മാൻ ജയിലിൽവെച്ച് മരണപ്പെടുമോയെന്ന ആശങ്കയിലാണ് കുടുംബം ഓരോ ദിവസവും തള്ളിനീക്കുന്നത്. റഹ്‌മാന്റെ സഹോദരൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് ചികിൽസ ലഭിക്കുന്നില്ലെന്ന കാര്യം അറിഞ്ഞത്. ഡെൽഹി എയിംസിൽ ഹൃദയ ശസ്‌ത്രക്രിയ നടത്തേണ്ടത് അത്യാവശ്യമാണെന്ന് റഹ്‌മാന്റെ സഹോദരൻ പറയുന്നു.

അറസ്‌റ്റ്‌ ചെയ്‌തതിന്‌ ശേഷം അനാരോഗ്യം മൂലം പലതവണ റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും വേണ്ട ചികിൽസ നൽകിയിരുന്നില്ലെന്ന് റഹ്‌മാന്റെ അഭിഭാഷകൻ മധുവൻ ദത്ത് പറയുന്നു. റഹ്‌മാന് ആവശ്യമായ ചികിൽസാ സൗകര്യങ്ങൾ മഥുരയിൽ ലഭ്യമല്ലെന്നും അഭിഭാഷകൻ വ്യക്‌തമാക്കി.

റഹ്‌മാന് ചെറിയ പനി മാത്രമാണെന്നാണ് ജയിൽ അധികൃതരുടെ വാദം. ഹൃദ്രോഗി ആയിട്ട് കൂടി കടുത്ത അവഗണനയാണ് ജയിൽ അധികൃതർ റഹ്‌മാന് നൽകുന്നത്. എത്രയും വേഗം ശസ്‌ത്രക്രിയ നടത്തിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയാണ്. ഇതിന് വേണ്ട സൗകര്യം ഒരുക്കണമെന്നും റഹ്‌മാന്റെ കുടുംബം ആവശ്യപ്പെടുന്നു.

Also Read: സെപ്റ്റംബർ 1ന് സുപ്രീം കോടതി തുറക്കുന്നു; കോടതി നടപടികൾ ഇനി സാധാരണ രീതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE