ഗുരുഗ്രാം: ഏറ്റവും പുതിയ വിന്‍ഡ് ഫ്രീ എ സികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ബൃഹത്തായ ഇലക്ട്രോണിക്സ് ബ്രാന്റായ സാംസങ്. പിഎം 1.0 ഫില്‍റ്റര്‍ ശേഷിയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ എയര്‍ കണ്ടീഷണറാണിത്. പുതിയ എ സികള്‍ക്ക് 0.3 മൈക്രോണ്‍ വലുപ്പമുള്ള പൊടിപടലങ്ങള്‍ വരെ ഫില്‍റ്റര്‍ ചെയ്യാന്‍ കഴിയും. കൂടാതെ ഇതിലെ ഇലക്ട്രോസ്റ്റാറ്റിക്ക് ചാര്‍ജര്‍ അണുവിമുക്തം സാധ്യമാക്കുമെന്നും അതുവഴി വീടുകളിലും ഓഫീസുകളിലും ഏറ്റവും ശുദ്ധമായ വായു നല്കാന് കഴിയുമെന്നും കമ്പനി പറഞ്ഞു.
വീടുകള്‍, ആശുപത്രികള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍ തുടങ്ങി ജനക്കൂട്ടമുണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ ശുദ്ധ വായു ലഭ്യമാക്കുന്നതിനായാണ് പുതിയ ഉത്പന്നം നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഇതില്‍ വൈഫൈ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സാംസങ് വികസിപ്പിച്ച വിന്‍ഡ് ഫ്രീ കൂളിംഗ് ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എ സിയില്‍ നിന്നും നേരിട്ടു കാറ്റ് അടിക്കുന്നുവെന്ന ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും മുറിയില്‍ എല്ലായിടത്തും തണുപ്പ് എത്തുമെന്നും കമ്പനി അവകാശപ്പെടുന്നു.
കൂടാതെ, അത്യാധുനിക സെന്‍സറുകള്‍ ഉപയോഗിച്ച് സങ്കീര്‍ണ്ണമായ ഡിറ്റക്ഷന്‍ സംവിധാനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂളിംഗ്, എയര്‍ ക്വാളിറ്റി എന്നിവ സംബന്ധിച്ച സൂക്ഷ്മ വിവരങ്ങളും രേഖപ്പെടുത്തും.
മൂന്നു മോഡലുകളില്‍ ആണ് പുതിയ വിന്‍ഡ് ഫ്രീ ഏസികള്‍ ലഭ്യമാവുക – 1 വേ കാസെറ്റ്, 4 വേ കാസെറ്റ്, 360 കാസെറ്റ് എന്നിവയാണ് ഈ മൂന്ന് മോഡലുകള്‍. ജി എസ് ടിക്ക് പുറമെ 90,000 രൂപ മുതലാണ് എ സിയുടെ വില ആരംഭിക്കുന്നത്. ഓഫ് ലൈന്‍ റീട്ടെയില്‍, ഓണ്‍ലൈന്‍ ചാനലുകള്‍ എന്നിവയിലും ഇവ ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു.







































