ആഗോള സ്‌മാർട്ട് ഫോൺ വിപണിയിൽ ഒന്നാമതായി സാംസങ്

By News Desk, Malabar News
Malabar_News samsung
Representation Image
Ajwa Travels

ഈ വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ ആഗോള സ്‌മാർട്ട് ഫോൺവിപണിയിൽ ഒന്നാം സ്‌ഥാനം കയ്യടക്കി സാംസങ്. 23 ശതമാനമാണ് സാംസങിന്റെ വിപണി വിഹിതം. മൂന്ന് മാസത്തിൽ 77 ദശലക്ഷം സ്‌മാർട്ട് ഫോണുകൾ വിറ്റാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.

57 ദശലക്ഷം യൂണിറ്റ് ഐഫോണുകൾ ലോകമാകെ വിറ്റ് രണ്ടാം സ്‌ഥാനത്ത്‌ ആപ്പിളെത്തി. 17 ശതമാനമാണ് വിപണിയിലെ കമ്പനിയുടെ ഓഹരി. ഷവോമിയാണ് മൂന്നാമത്. 15 ശതമാനമാണ് വിപണി വിഹിതം. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ വർധനവാണ് ഷവോമിക്ക് ഉണ്ടായത്.

ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിൽ ആഗോള തലത്തിൽ 340 ദശലക്ഷം സ്‌മാർട്ട് ഫോണുകളാണ് വിറ്റഴിക്കപ്പെട്ടത്. മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനമാണ് വളർച്ച. 2015ന് ശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്. ഷവോമിക്ക് ഇന്ത്യയിലും ചൈനയിലും മികച്ച സ്വീകാര്യത നേടാനായതും യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും കാലൂന്നാനായതും നേട്ടത്തിന് കാരണമായി.

Entertainment News: ‘രാധേ’ എത്തുക തിയേറ്ററിലും ഒടിടിയിലും ഒരുമിച്ച്; പ്രഖ്യാപനവുമായി സൽമാൻ ഖാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE