‘രാധേ’ എത്തുക തിയേറ്ററിലും ഒടിടിയിലും ഒരുമിച്ച്; പ്രഖ്യാപനവുമായി സൽമാൻ ഖാൻ

By Staff Reporter, Malabar News
Salman-Khan-Radhe movie
Ajwa Travels

രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ തിയേറ്ററിലും ഒടിടിയിലും ഒരേദിവസം റിലീസിന് ഒരുങ്ങി സൽമാൻ ഖാന്റെ പുതിയ ചിത്രം ‘രാധേ’. ചിത്രത്തിന്റെ റിലീസിംഗ് തീയതിയിൽ മാറ്റമുണ്ടാകില്ലെന്നും നിർമാതാക്കളായ സൽമാൻ ഖാൻ ഫിലിംസ് തങ്ങളുടെ ട്വിറ്റർ പേജിലൂടെ അറിയിച്ചു. മെയ് 13 ഈദ് ദിനത്തിലാണ് ചിത്രം റീലിസ് ചെയ്യുക.

‘എല്ലാ രീതിയിലും മികച്ച ഈദ് ആഘോഷം. നിങ്ങൾ കാത്തിരുന്ന ചിത്രം ‘രാധേ’ വിവിധ പ്ളാറ്റ്‌ഫോമുകളിൽ ഒരേസമയം റിലീസ് ചെയ്യുന്നു,’ സൽമാൻ ഖാൻ ഫിലിംസ് ട്വീറ്റ് ചെയ്‌തു.

കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്റെ ഒഫീഷ്യല്‍ റീമേക്കാണ് പ്രഭുദേവ സംവിധാനം ചെയ്യുന്ന ‘രാധേ ദി മോസ്‌റ്റ് വാണ്ടഡ് ഭായ്’. 2019 നവംബറിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും കോവിഡ് മൂലം ‘രാധെ’ ഷൂട്ടിങ് നീളുകളായിരുന്നു.

ദിഷ പടാനിയാണ് നായികയായി എത്തുന്ന ചിത്രത്തിൽ രണ്‍ദീപ് ഹൂഡയാണ് പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്. കൂടാതെ ജാക്കി ഷ്രോഫും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Read Also: സംസ്‌ഥാനത്ത് വാക്‌സിൻ സൗജന്യമായിരിക്കും, വാക്കു മാറ്റുന്ന സ്വഭാവമില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE