സാംസങ് ഗാലക്‌സി എ52എസ് 5 ജി സ്‌മാര്‍ട്‌ഫോണ്‍; സെപ്റ്റംബർ 3 മുതൽ ഇന്ത്യയില്‍

By Syndicated , Malabar News
galaxy_a52s_5g_smart phone

ന്യൂഡെല്‍ഹി: സാംസങ് ഗാലക്‌സി ഫോൺ സീരീസിൽ എ52എസ് 5 ജി സ്‌മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്. സെപ്റ്റംബർ 3 മുതൽ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് റാം-സ്‌റ്റോറേജ് ഓപ്ഷനുകളോട് കൂടിയുള്ള ഒരു അപ്പര്‍ മിഡ് റേഞ്ച് സ്‌മാര്‍ട്‌ഫോണായിരിക്കുമിത്. 6 ജിബി-128 ജിബി വേരിയന്റിന് 35,999 രൂപയും 8 ജിബി-128 ജിബിക്ക് 37,499 രൂപയുമായിരിക്കും വില.

ഡിസൈനിന്റെ കാര്യത്തില്‍ ഗാലക്‌സി എ52വുമായി സാമ്യം പുലര്‍ത്തുന്നതാണ് എ52എസ്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി, അമോലെഡ് ഡിസ്‌പ്ളേ, 800 നിറ്റിസ് ബ്രൈറ്റ്‌നെസ്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778 ജി ചിപ്പ്, സ്‌നാപ്ഡ്രാഗണ്‍ 750 പ്രോസസര്‍ എന്നിവയും ഈ ഫോണിൽ ലഭ്യമാണ്.

ഒഐഎസ് ഉള്ള 64 മെഗാപിക്‌സല്‍ പ്രധാന കാമറ, 12 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് കാമറ, 5 മെഗാപിക്‌സല്‍ മാക്രോ കാമറ, 5 മെഗാപിക്‌സല്‍ ഡെപ്‌ത് സെന്‍സര്‍, 32 മെഗാപിക്‌സലിന്റെ മുന്‍ കാമറ എന്നിവ കാമറ സംവിധാനത്തില്‍ വരുന്നു. 25ഡബ്ള്യു ഫാസ്‌റ്റ് ചാര്‍ജിംഗ് വരുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്‌ഥാനമാക്കിയുള്ള സാംസങ് വണ്‍ യുഐ 3.1 പ്ളാറ്റ്ഫോമിലാണ് ഫോൺ പ്രവര്‍ത്തിക്കുന്നത്. ഔസം വയലറ്റ്, ഔസം ബ്ളാക്ക്, ഔസം മിന്റ്, ഔസം വൈറ്റ് എന്നീ നിറങ്ങളില്‍ ഈ സ്‌മാര്‍ട്‌ഫോണ്‍ ലഭ്യമാണ്.

Read also: വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലും; അറിയേണ്ടതെല്ലാം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE