വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലും; അറിയേണ്ടതെല്ലാം

By Staff Reporter, Malabar News
vaccination-certificate whatsapp
Representative image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള ‘MyGov Corona Helpdesk‘ എന്ന സംവിധാനത്തിലൂടെയാണ് പുതിയ സേവനം ലഭ്യമാക്കുന്നത്. കോവിനിൽ റജിസ്‌റ്റർ ചെയ്‌ത നമ്പറിലെ വാട്‍സ്ആപ്പ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകൂ.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, 90131 51515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്‌തശേഷം വാട്‍സ്ആപ്പിൽ തുറക്കുക. ശേഷം ‘Download certificate’ എന്ന് ടൈപ്പ് ചെയ്‌ത്‌ മെസേജ് ചെയ്യുക. ഇതിന് പിന്നാലെ ഫോണിൽ ഒരു ഒടിപി ലഭിക്കും. ഇത് വാട്‍സ്ആപ്പിൽ മറുപടി മെസേജ് ആയി നൽകുക. ഈ നമ്പർ ഉപയോഗിച്ച് കോവിനിൽ റജിസ്‌റ്റർ ചെയ്‌തവരുടെ പേരുകൾ അവിടെ ദൃശ്യമാകും.

ആരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിന് നേരെയുള്ള നമ്പർ ടൈപ്പ് ചെയ്യുക. ഇങ്ങനെ ചെയ്‌താലുടൻ ആ വ്യക്‌തിയുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പിഡിഎഫ് രൂപത്തിൽ ലഭിക്കുന്നതാണ്. ‘Menu‘ എന്ന് ടൈപ്പ് ചെയ്‌തയച്ചാൽ വാക്‌സിനേഷനുമായി ബന്ധപ്പെട്ട കൂടുതൽ സേവനങ്ങളും ലഭ്യമാകും.

Read Also: മരംമുറി വിവാദം; കേരളത്തിന്റെ വിശദീകരണം അവ്യക്‌തമെന്ന് വനം പരിസ്‌ഥിതി മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE