മരംമുറി വിവാദം; കേരളത്തിന്റെ വിശദീകരണം അവ്യക്‌തമെന്ന് വനം പരിസ്‌ഥിതി മന്ത്രാലയം

By Staff Reporter, Malabar News
wood smuggling
Representational image
Ajwa Travels

ന്യൂഡെൽഹി: മരം മുറിക്കലുമായി ബന്ധപ്പെട്ട് കേരളം നൽകിയ വിശദീകരണങ്ങളിൽ അവ്യക്‌തതകൾ ഉണ്ടെന്ന് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം. വനഭൂമിയിൽ നിന്നും മരം മുറിച്ചിട്ടില്ലെന്ന കേരളത്തിന്റെ വാദം കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം തള്ളി. ഇക്കാര്യം സ്‌ഥാപിക്കാൻ രേഖാപരമായി സംസ്‌ഥാനത്തിന് സാധിച്ചിട്ടില്ലെന്ന് മന്ത്രാലയം പറയുന്നു.

കേരളത്തിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട പരാതികളിൻമേൽ കേരളത്തോട് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം വിശദീകരണം തേടിയിരുന്നു. അനധികൃതമായി മരം മുറി നടന്നത് സ്വകാര്യ ഭൂമിയിൽ നിന്നാണെന്നായിരുന്നു കേരളത്തിന്റെ വാദം.

എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇത് വനം ഭൂമിയായി പരി​ഗണിക്കേണ്ടി വരുമെന്ന നിലപാടിലാണ് കേന്ദ്രം. ഇതിന്റെ അടിസ്‌ഥാനത്തിൽ വിഷയത്തിൽ വ്യക്‌തത വരുത്താൻ മന്ത്രാലയം കേരളത്തോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കത്ത് കേരളത്തിന് ഇന്ന് തന്നെ അയക്കും. ഇത് സംബന്ധിച്ച റിപ്പോർട് ഹരിത ട്രിബ്യൂണലിനും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം കൈമാറും.

Read Also: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE