പത്തനംതിട്ട: പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന പോലീസിന്റെ വാദം തള്ളി സിപിഐഎം. ആര്‍എസ്എസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഐഎം വാദം. ബിജെപി വിട്ട് പല പ്രവർത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാടിന്റെ സമാധാനം തകർക്കാനുള്ള ഗൂഢാലോചനയാണിത് എന്നാണ് സിപിഎം സെക്രട്ടറി എ വിജയരാഘവൻ ആരോപിക്കുന്നത്.
കേസിൽ നാല് പ്രതികള്‍ പിടിയിലായിരുന്നു. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നുമാണ് ഇവരെ പിടി കൂടിയത്. കേസില്‍ ആകെ അഞ്ചു പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേങ്ങല്‍ സ്വദേശി അഭിക്കായി തിരച്ചില്‍ തുടരുകയാണ്. പിടിയിലായ പ്രതികളെ പുളിക്കീഴ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരി യുവമോർച്ച മുൻ പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്.
11 കുത്തായിരുന്നു സന്ദീപിന്റെ ശരീരത്തിലേറ്റിരുന്നത്. തുടർന്ന് ഇദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്ദീപിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുകയാണ്. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലും രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
Read also: ലക്ഷങ്ങൾ ഫീസ് വാങ്ങി വഞ്ചിച്ചു; സ്ഥാപനത്തിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം









































