ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്‌ട്രി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്‌ചത്തേക്ക് കൂടി ജാമ്യം നീട്ടിനൽകണമെന്നാണ് കെജ്‌രിവാൾ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, ഹരജി പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി രജിസ്ട്രിയെയോ വിചാരണ കോടതിയെയോ സമീപിക്കണമെന്നുമായിരുന്നു സുപ്രീം കോടതി നിർദ്ദേശം. തുടർന്നാണ് രജ്‌സിട്രിയെ സമീപിച്ചത്. കെജ്‌രിവാളിന് ജാമ്യം അനുവദിച്ചപ്പോൾ തന്നെ ജൂൺ രണ്ടിന് ജയിലിൽ തിരിച്ചെത്തണമെന്നും സ്‌ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു.
ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് രജിസ്‌ട്രി അപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചത്. എന്നാൽ, അറസ്‌റ്റ് അംഗീകരിക്കാത്തതിനാൽ സ്‌ഥിരം ജാമ്യം ആവശ്യപ്പെട്ട് കെജ്‌രിവാൾ ഇതുവരെ വിചാരണക്കോടതിയെ സമീപിച്ചിരുന്നില്ല. ജൂൺ ഒന്നുവരെയാണ് നിലവിൽ സുപ്രീം കോടതിയെ കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്.
Most Read| മഞ്ഞുമ്മൽ ബോയ്‌സ്; നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്